ബാഴ്‌സയുടെ ആഘോഷത്തില്‍ പലസ്തീന്‍ പതാകയേന്തി ലാമീന്‍ യമാല്‍; സോഷ്യല്‍ മീഡിയയില്‍ ‘കൈയ്യടി’

29-ാം തവണയും ലാ ലിഗ കിരീടം ചൂടിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആഘോഷ പരിപാടികള്‍ക്കിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗമാരതാരം ലാമിന്‍ യമാല്‍. പലസ്തീന്‍ പതാകയേന്തിയാണ് അദ്ദേഹം തുറന്ന വാഹനത്തില്‍ സഹ താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറാലയതോടെ സാമൂഹിക മാധ്യമങ്ങളില്‍ സ്പാനിഷ് കൗമാരതാരത്തെ പ്രസംസിച്ച് ഫുട്‌ബോള്‍ ആരാധകര്‍ രംഗത്തെത്തി.

തിങ്കളാഴ്ച ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട അനേരം വീഡിയോ ക്ലിപ്പുകളില്‍ 18-കാരനായ യമാല്‍ ഒരു തുറന്ന ടോപ്പ് ബസ്സില്‍ നിന്ന് പലസ്തീന്‍ പതാക പിടിച്ചു നില്‍ക്കുന്നതായി കാണാം. സ്പാനിഷ് നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ ചുറ്റിയുള്ള ആഘോഷ പരേഡ് കാണാനും ബാഴ്‌സലോണയുടെ മിന്നും താരങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുമായി പതിനായിരക്കണക്കിന് ആരാധകരാണ് പാതയോരങ്ങളിലും സമീപങ്ങളിലെ കെട്ടിടങ്ങളിലും ഒക്കെയായി അണിനിരന്നിരുന്നത്. ഞായറാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ 2-0 വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഇതോടെ മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി 29-ാം കിരീടം നേടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് എല്‍ ക്ലാസിക്കോ പോരിന് ശേഷം ലീഗില്‍ ബാഴ്‌സ ടൈറ്റില്‍ വിന്നര്‍ ആകുന്നത്.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി