വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി. ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. 

മിനിഞ്ഞാന്ന് വരെ ഈ വീട്ടില്‍ ആളുകള്‍ താമസിച്ചിട്ടുണ്ടായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്നലെ വൈകുന്നേരമാണ് കുട്ടികള്‍ കിടന്നിരുന്ന കിടപ്പ് മുറിയില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തിയത്. അതിനു ശേഷം സര്‍പ്പ ടീമംഗങ്ങള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് വീട്ടുകാരടക്കം ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ശുചിമുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. രണ്ട് മാസത്തോളം പ്രായമുള്ള ശംഖ്‌വരയന്‍ ഇനത്തില്‍ പെട്ട പാമ്പുകളാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇക്കഴിഞ്ഞ 19 നാണ് സഹോദരങ്ങളായ അനോഷിനും ആന്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കടിയില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആന്‍ജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.

അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ ഇന്നലെയാണു വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
  • June 8, 2026

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം