‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് ടി വികെ അധ്യക്ഷൻ വിജയ്. ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരിച്ചടി നൽകും. ജനങ്ങളെ ദ്രോഹിക്കുകയാണ് എല്ലാ പാർട്ടികളും. ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും. കൊള്ളയടിയ്ക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ജനങ്ങളുടെ സ്‌നേഹം മാത്രമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും വിജയ് എക്‌സിൽ കുറിച്ചു.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നലെസംസ്ഥാനത്തെത്തി. ഡിഎംകെ സഖ്യത്തിന് വോട്ട് തേടിയെത്തിയ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എംകെ സ്റ്റാലിനൊപ്പം ചെന്നൈയിൽ റോഡ് ഷോയിൽ പങ്കെടുത്തു. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും എത്തി. എൻഡിഎ സഖ്യത്തിനായി എൻ ചന്ദ്രബാബു നായിഡുവാണ് പ്രചാരണത്തിനിറങ്ങിയത്. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ റാലി.

രാഹുൽ ഗാന്ധി സ്റ്റാലിനൊപ്പം വേദി പങ്കിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വോട്ട് തേടി ചെന്നൈയിലെത്തിയത്. റോഡ് ഷോയിൽ സ്റ്റാലിനെ വാനോളം പുകഴ്ത്തിയ കേജ്‌രിവാൾ എൻഡിഎ സഖ്യത്തിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു. ബിജെപിയും എഐഎഡിഎംകെയും ചേർന്നതല്ല എൻഡിഎയെന്നും എൻഡിഎ എന്നാൽ ബിജെപി മാത്രമെന്നും കെജ്‌രിവാൾ പറഞ്ഞു.

കോയമ്പത്തൂരിലായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ റാലി. ആന്ധ്രയുടെ വികസനം വേഗത്തിലാക്കാൻ ഇരട്ട എൻജിൻ സർക്കാർ മാതൃക സഹായിച്ചതായി നായിഡു അവകാശപ്പെട്ടു. എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ തമിഴ്‌നാടും അതിവേഗ വളർച്ചയ്ക്കും വികസനത്തിനും സാക്ഷ്യം വഹിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചെന്നൈയിൽ ബിജെപി മത്സരിക്കുന്ന ഏക സീറ്റായ മൈലാപ്പൂരിൽ തമിഴിസൈ സൗന്ദർരാജന് വോട്ട് തേടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെത്തി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി അണ്ണാമലൈ ആരോപിച്ചു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ