ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ, കുത്തഴിഞ്ഞ നിലയിൽ; നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നു; എ എ റഹീം എം പി

സംസ്ഥാനത്ത് ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ, കുത്തഴിഞ്ഞ നിലയിലെന്ന് എ എ റഹീം എം പി 24 നോട്. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം ആർ ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ആർ ശ്രീലങ്കയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതിൽ പ്രശ്നമില്ല, എന്നാൽ ഇത് ഭീഷണിയുടെ സ്വരമെന്നും റഹീം കുറ്റപ്പെടുത്തി.

ആർ ശ്രീലേഖയ്ക്ക് വ്യക്തിത്വ പ്രശ്നം ഉണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റാണ് ആർ ശ്രീലേഖ പുറത്തുവിട്ടത്. മറ്റേയാളുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഇതെങ്ങനെ പുറത്തു വിടും. എതിർപക്ഷത്ത് നിൽക്കുന്ന ആളുടെ അനുമതിയില്ലാതെ സ്വകാര്യ ചാറ്റ് പുറത്തുവിടുന്നതിൽ ധാർമികതയുടെ പ്രശ്നമില്ലെന്നും എ എ റഹീം വ്യക്തമാക്കി.

കമ്മീഷണറെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു ആർ ശ്രീലേഖ. കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ താൻ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള നീക്കം ആയിരുന്നു ശ്രീലേഖയുടേത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് തീട്ടൂരം ഇറക്കാൻ ആർ ശ്രീലേഖയ്ക്ക് ഒരു അധികാരവുമില്ല.

ബിജെപിയുടെ പൊതുവായ രാഷ്ട്രീയ സംസ്കാരമാണ് വെളിവാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ തീട്ടൂരമിറക്കാൻ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ. കുത്തഴിഞ്ഞ നിലയിൽ. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നു. നെട്ടയത്തേത് ഉണ്ടായത് ഏകപക്ഷീയമായ ആക്രമണം. മാധ്യമ പ്രവർത്തകരോടക്കം ആക്രമിക്കപ്പെട്ടു. നഗരഭരണത്തിന്റെ ബലത്തിൽ ഒരു ഭാഗം ബിജെപി നടത്തുന്ന അഴിഞ്ഞാട്ടമെന്നും എ എ റഹീം വ്യക്തമാക്കി.

Related Posts

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി
  • July 24, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്‌ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന്…

Continue reading
SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ