ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

തമിഴ്‌നാട് കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി. DMK മന്ത്രി ഷാൾ അണിയിക്കാൻ എത്തിയപ്പോൾ രാഹുൽ ഗാന്ധി നിരസിച്ചു.രാഹുൽ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം.

ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ് ഷാൾ അണിയിക്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. പത്മനാഭപുരം മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് മനോ തങ്കരാജ്. നേരത്തെ എം.കെ സ്റ്റാലിനുമായി രാഹുൽ ഗാന്ധി വേദി പങ്കിടാത്തത് വിവാദമായിരുന്നു. TVK യുമായി മുന്നണി ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കളിൽ ചിലർ ആഗ്രഹിച്ചു എന്നതും ചർച്ചയായിരുന്നു.

ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എനിക്കും തമിഴ്നാടും തമ്മിൽ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നൽകിയ സ്നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ്‌ ഗാന്ധിക്കും നൽകിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം,ഭാഷ,സംസ്ക്കാരം എന്നിവയെ ഞാൻ ചേർത്ത് പിടിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തിൽ ബിജെപി ആശയവും കോൺഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടൽ. ബിജെപിക്ക് അറിയാം കോൺഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാൽ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം.

DMK യും എം കെ സ്റ്റാലിനും ഇത് ഉയർത്തി പിടിക്കുന്നു.വനിതാ ബിൽ ബിജെപിയുടെ ഹിഡൺഅജണ്ടയായിരുന്നു. മണ്ഡലപുനർനിർണ്ണയത്തിലൂടെ തെക്കൻ സംസ്ഥാനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കൻ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവർ ചെയ്തത് പറയാൻ ഒറ്റ വാക്കേ ഉള്ളു. ‘രാജ്യ വിരുദ്ധ പ്രവർത്തനം’. അത് കൊണ്ടാണ് പാർലമെന്റിൽ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നും. ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളും ഞങ്ങൾക്ക് മുഖ്യമാണ്. ഓരോ ഭാഷയും ചരിത്രത്തിന്റെ നിധിയാണ്.

എല്ലാ സംസ്ഥാനങ്ങളുടെയും ഭാഷയെയും ഞങ്ങൾ ഒരുപോലെ കാണുന്നു. ഓരോ ഭാഷയ്ക്കും പ്രത്യേകതകൾ ഉണ്ട്. ഭാഷയും സംസ്കാരവും ആക്രമിക്കപ്പെടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബിജെപി പക്ഷെ അങ്ങനെയല്ല കരുതുന്നത്. ഒരു ചരിത്രം,ഒരു ഭാഷ,ഒരു സംസ്ക്കാരം ഇത് മതിയെന്നാണ് ബിജെപി പറയുന്നത്.

ഇതാണ് ഞങ്ങളും അവരും തമ്മിലുള്ള കലഹം. തമിഴർ നയിക്കുന്ന തമിഴ്നാടാണ് ഞങ്ങൾക്ക് വേണ്ടത്. ഓരോ സംസ്ഥാനങ്ങളിലും അത് തന്നെയാണ് വേണ്ടത്. ഭരണഘടന പറയുന്നതും അത് തന്നെയാണ്. എന്നാൽ ബിജെപി പിന്തുടരുന്നത് ഭരണഘടനയല്ല. ഡൽഹിയിൽ ഇരുന്നു കൊണ്ട് തമിഴ്നാട് ഭരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും തമിഴർ ഭരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മണിപ്പൂർ ഇക്കാര്യത്തിന് ഉദാഹരണമാണ്. ബിജെപി മണിപ്പൂരിനെ നശിപ്പിച്ചു. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയെ ബിജെപി കയ്യിലൊതുക്കി. AIADMK യുടെ നേതാക്കളെ ഭയപ്പെടുത്തി. ട്രംപ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതു പോലെ മോദി എടപ്പാടി പളനി സ്വാമിയെ ഭയപ്പെടുത്തി കയ്യിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ RSS വെറുക്കുന്നു. വീര തമിഴർ RSS ന് മുന്നിൽ കീഴടങ്ങില്ലെന്നു ബിജെപിക്ക് അറിയാം. അത് കൊണ്ടാണ് AIADMK യെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Related Posts

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും
  • July 24, 2026

കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച…

Continue reading
പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍
  • July 24, 2026

രസ്പരം അകന്ന് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19) സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. (Three sisters…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍