‘എല്ലാ വർഷവും യാത്ര പോകാറുണ്ട്; ഞങ്ങളും പോകേണ്ടതായിരുന്നു’; വാൽപ്പാറ അപകടത്തിൽ നടുങ്ങി നാട്

മലപ്പുറം പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂൾ അധ്യാപകർ ഉൾപ്പെടെ പത്ത് പേരുടെ മരണത്തിൽ ഞെട്ടിത്തരിച്ച് നാട്. വിങ്ങിപ്പൊട്ടി സഹപ്രവർത്തകരും നാട്ടുകാരും. എല്ലാ വർഷവും യാത്ര പോകാറുണ്ടെന്ന് സഹപ്രവർത്തക ഹസ്‌നത്ത് പറഞ്ഞു. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്.

ഞാനും മക്കളുമൊക്കെ എല്ലാവർഷവും പോകാറുള്ളതാണ്. ഇത്തവണ ഹജ്ജിന്റെ തിരക്കിൽ പെട്ടതുകൊണ്ടാണ് പോകാൻ സാധിക്കാതിരുന്നത്. എല്ലാ വർഷവും സ്റ്റാഫ് ടൂർ പോകാറുള്ളതാണ്. കുഞ്ഞുങ്ങളെ കൂട്ടി ഊട്ടിയിലേക്ക് നല്ല രീതിയിൽ കൊണ്ടുപോയി വന്ന ടീച്ചർമാരാണ് ഞങ്ങൾ. പക്ഷേ വിധി ഇങ്ങനെയായിപ്പോയി. 3.56ന് സ്റ്റാഫ് ഗ്രൂപ്പിൽ എച്ച്എം അവരുടെ ഒരു സിംഗിൾ ഫോട്ടോ സെന്റ് ചെയ്തിരുന്നു – സഹപ്രവർത്തകർ പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. രാവിലെ 6 മണിയോടുകൂടി എല്ലാവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും.അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്‌കൂളിൽ പൊതുദർശനം നടത്തും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലെത്തി പരുക്കേറ്റ കുട്ടിയെ സന്ദർശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോയമ്പത്തൂർ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അഴഗരശുവിന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ നിർദ്ദേശം നൽകി.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ