‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

മോദി – അംബാനി ബന്ധത്തിന് പരോക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ്.മജീഷ്യൻ രാഷ്ട്രീയത്തിൽ വന്നത് മുതലുള്ള എല്ലാ രഹസ്യങ്ങളും ശക്തിക്ക് അറിയാം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത് ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.

ബിൽ സഭയിൽ പാസാകില്ലെന്ന് കേന്ദ്രത്തിന് അറിയാമായിരുന്നുവെന്ന് ഗാന്ധി പറഞ്ഞു. “സത്യം പറഞ്ഞാൽ മാന്ത്രികൻ പിടിക്കപ്പെട്ടു. ബാലകോട്ടിലെ മാന്ത്രികൻ, നോട്ടുനിരോധനത്തിന്റെ മാന്ത്രികൻ, സിന്ദൂരിലെ മാന്ത്രികൻ പെട്ടെന്ന് പിടിക്കപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ‘മാജിക്കും ഭൂതവുമൊക്കെ’ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന രാഹുലിന്റെ ആരോപണത്തിനെതിരെ കിരൺ റിജിജു രംഗത്തെത്തി 60 വർഷം നിങ്ങൾ എന്താണ് ചെയ്തതെന്ന് റിജിജു സഭയിൽ ചോദിച്ചു. രാഹുൽ ഗാന്ധി നടത്തിയത് പാർലമെന്റിന് വിരുദ്ധമായ പരാമർശങ്ങൾ ആണ്. മന്ത്രിമാരെ മാന്ത്രികൻ എന്ന് വിളിക്കുന്നത് അൺപാർലമെൻ്ററി ആണ്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും സഭാ രേഖകളിൽ നിന്ന് രാഹുലിന്റെ പരാമർശം നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി

‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും