മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം. ക്ലാസ് മുറിയിലെ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാർഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്തു. ചെങ്ങന്നൂർ സ്വദേശി സ്മിത എൻ പിള്ളക്കാണ് മർദനമേറ്റത്. സ്മിത മാലിദ്വീപിൽ ചികിത്സയിൽ തുടരുകയാണ്.

മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ മൊബൈൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പിന്നാലെ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു. സ്മിതയുടെ തലയ്ക്ക് പിറകിലും എട്ടാം ക്ലാസുകാരൻ മർദിച്ചു.

മൂക്കിന്റെ എല്ലിന് ഗുരുതയമായ പൊട്ടൽ ഉണ്ട്. പത്ത് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ്ക്ക് വിധേയയാവണം. മാലദ്വിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സ്മിതയെ നാട്ടിലെത്തിച്ച് ശസ്ത്രക്രിയ നടത്താനാണ് കുടുംബം ശ്രമിക്കുന്നത്. മാലദ്വീപ് ഹൈക്കമ്മീഷണർ വഴി ഇടപെടൽ തുടരുകയാണ്. എട്ടുമാസം മുമ്പാണ് സ്മിത മാലദ്വീപിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഈ മാസം 30ന് ജോലി രാജിവെച്ച് തിരികെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കാവേയാണ് വിദ്യാർഥികളുടെ ക്രൂരമർദനത്തിന് ഇരയായത്.

Related Posts

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി
  • September 1, 2026

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്‌ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ…

Continue reading
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്
  • September 1, 2026

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിതാവിനായി മക്കള്‍ കല്ലറ നിര്‍മിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന തീരുമാനത്തില്‍ പൊലീസ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും…

Continue reading

You Missed

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ