‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്.
അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

ഞങ്ങളെ മൂന്ന് പേരെയും മാതാപിതാക്കൾ ലോൺ എടുത്ത് തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. അങ്ങിനെ ലോൺ എടുത്ത് പറ്റിച്ച് പോകുന്നവർ അല്ല ഞങ്ങൾ. ആപ്പ് ലോണിന്റെ പേരിൽ അല്ല സഹോദരൻ ആത്മഹത്യ ചെയ്തത്. നിതിന് മറ്റൊരിടത്തും ലോണുകൾ ഇല്ല. 3 മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും ബോൾഡ് ആയിട്ടാണ് അവൻ ജീവിച്ചത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞു വന്നേനെ. അവന് നീതീ കിട്ടിയില്ലെങ്കിൽ ഞങ്ങളും ഇനി ജീവിച്ചിരിക്കില്ല. ആപ്പ് ലോണിന്റെ പേരിൽ ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്ന് സഹോദരി നികിത പറഞ്ഞു.

ഇതിനിടെ നിതിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിന്റെ, ക്ലിനിക് ഡിവൈഎഫ്ഐ പൂട്ടി. കണ്ണൂർ ചിറക്കുനിയിലെ ഡോക്ടർ റാം ദന്തൽ ക്ലിനിക്കാണ് പൂട്ടിയത്.

ഏപ്രിൽ 9ന് മാത്രം നിതിന്റെ ഫോണിലേക്ക് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽ നിന്ന് 98 സന്ദേശങ്ങളാണ് എത്തിയത്. വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും ഉൾപ്പെടെയാണിത്. നിതിൻ റഫറൻസ് നമ്പറായി നൽകിയിരുന്ന അധ്യാപിക ലതയുടെ ഫോണിലേക്കും ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫെബ്രുവരിയിൽ എടുത്ത 14,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടായിരുന്നു ഈ ഭീഷണി.
​തന്റെ പേരിൽ പ്രിയപ്പെട്ട അധ്യാപികയ്ക്ക് അപമാനം നേരിട്ടത് നിതിനെ കടുത്ത മാനസിക വിഷമത്തിലാക്കി. അധ്യാപിക ഈ വിവരം പ്രിൻസിപ്പലിന് പരാതിയായി നൽകിയതിനെത്തുടർന്നാണ് നിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. പ്രിൻസിപ്പലിന്റെ ഓഫീസിലെ ചോദ്യം ചെയ്യൽ നിതിനെ കൂടുതൽ തളർത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

​അധ്യാപിക പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് നിതിനെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്നാണ് പൊലീസ് നിഗമനം. ഓഫീസിൽ നിന്ന് നിധിൻ പൊട്ടിക്കരഞ്ഞു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനെ ശരിവെക്കുന്ന സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തന്റെ സഹോദരന്റെ മരണം വെറുമൊരു ലോൺ കുടിശ്ശികയുടെ പേരിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് സഹോദരി നികിത രാജ് പറഞ്ഞു.

Related Posts

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്
  • July 17, 2026

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച് മുന്‍ കെഎസ്‌യു ഭാരവാഹി വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. തൊടുപുഴ കോര്‍പ്പറേറ്റീവ്…

Continue reading
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം
  • July 16, 2026

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. വിവാദം ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍