ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്

ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം അഡി. സെഷന്‍സ് കോടതി തള്ളി. മാര്‍ച്ച് 13ന് മുന്‍പ് കീഴടങ്ങാന്‍ ഇയാള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയിരുന്നില്ല. കീഴടങ്ങാതെ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. നേരത്തെ അസമില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി 36 വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കണ്ടെത്തല്‍.

ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഇന്തോ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരും. ഈ മാസം 20 മുതലാണ് യോഗം. ഇരുരാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകും. കോഴിക്കോട് നിന്ന് നാലു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 50ലധികം വാഹനങ്ങങ്ങളാണ്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റ്‌റീവ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ കാര്‍ കള്ളക്കടത്ത് എന്നാണ് ഓപ്പറേഷന്‍ നംഖോറില്‍ കസ്റ്റംസ് പറയുന്നത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തതില്‍ രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസിന്റെ റെയ്ഡ് ആണ് ഓപ്പറേഷന്‍ നംഖോര്‍.

ഓപ്പറേഷന്‍ നംഖോറില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടന്നതും വാഹനങ്ങള്‍ പിടികൂടിയതും കേരളത്തിലാണ്. പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പതിനഞ്ചോളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. 16000ത്തോളം വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് എന്‍ജിന്‍ നമ്പറില്‍ ഉള്‍പ്പെടെ കൃത്രിമം കാണിച്ച് ഇന്ത്യയിലേക്ക് കടത്തി എന്നാണ് സിഎജി റിപ്പോര്‍ട്ട്.

Related Posts

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി
  • September 1, 2026

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്‌ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ…

Continue reading
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്
  • September 1, 2026

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിതാവിനായി മക്കള്‍ കല്ലറ നിര്‍മിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന തീരുമാനത്തില്‍ പൊലീസ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും…

Continue reading

You Missed

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ