‘അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവന്‍കുട്ടി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റല്‍ ബാലറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സുതാര്യത ഉറപ്പാക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് സൂക്ഷ്മപരിശോധന സാധ്യമാക്കുന്നതിനും, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസം നിലനിര്‍ത്തുന്നതിനും അത്തരം വിവരങ്ങള്‍ സമയബന്ധിതമായി പുറത്തുവിടുന്നത് നിര്‍ണായകമാണ്. കൂടുതല്‍ കാലതാമസമില്ലാതെ പൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നതിന് ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു – വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കാലതാമസത്തിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അന്തിമ പോളിംഗ് കണക്ക് വന്നില്ല. ദുരൂഹത സംശയിക്കുന്നതില്‍ തെറ്റില്ല. നാല് ദിവസമായിട്ടും പോളിംഗ് കണക്ക് പുറത്തുവിടാത്തതെന്താണ്? സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടില്ലാതായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി