‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ.

എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി ട്വന്റിഫോറിനോട് പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.

പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർ‌​ഗമില്ല. ആ കുട്ടിയും നിസാഹ​യനാണെന്ന് വി​ദ്യാർഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം തുടരുകയാണ്.

Related Posts

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്
  • July 17, 2026

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച് മുന്‍ കെഎസ്‌യു ഭാരവാഹി വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. തൊടുപുഴ കോര്‍പ്പറേറ്റീവ്…

Continue reading
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം
  • July 16, 2026

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. വിവാദം ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം