‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ്. വിമാനത്തിന്റെ സീറ്റുകളില്‍ മിനാബിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും അവരുടെ കത്തിക്കരിഞ്ഞ സ്‌കൂള്‍ ബാഗുകളും റോസാപ്പൂക്കളുമാണ്. ‘ഈ വിമാനത്തില്‍ എന്റെ സഹയാത്രികര്‍, മിനാബിലെ 168 കുട്ടികള്‍’ എന്ന അടിക്കുറിപ്പോടെ ആണ് ഗാലിബഫ് എക്സില്‍ ചിത്രം പോസ്റ്റ് ചെയ്ത്.

ഇന്നലെയാണ് എഴുപതംഗ ഇറാന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയത്. ഗാലിബാഫ് ഉള്‍പ്പെടെയുള്ള ഇറാന്‍ പ്രതിനിധിസംഘത്തെ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാവലയത്തിലാണ് ഇസ്ലാമാബാദിലെത്തിച്ചത്. പാക് സൈനികമേധാവിയും വിദേശകാര്യമന്ത്രിയും ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം പാകിസ്താനിലെത്തി. സ്റ്റീവ് വിറ്റ് കോഫും ജാരഡ് കഷ്‌നറും സംഘത്തിലുണ്ട്. സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പതിനായിരം സുരക്ഷാജീവനക്കാരെ പ്രദേശത്ത് വിന്യസിച്ചു. ഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവച്ചു. തെരുവുകള്‍ ശൂന്യമാണ്. രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ചര്‍ച്ച വിജയമോ പരാജയോ ആകാമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുകലെബനോണിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നീ രണ്ട് ഉപാധികള്‍ അംഗീകരിച്ചാലേ ചര്‍ച്ചയുള്ളൂ എന്ന് ഇറാന്‍ സ്പീക്കര്‍ മൊഹമ്മദ് ബാഗര്‍ ഗാലിബഫ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നാളെയും തുടരുമെന്ന സൂചനയുണ്ട്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ചര്‍ച്ച.

അതേസമയം, സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ പൂര്‍വാധികം ശക്തിയോടെ ഇറാനെ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും ഹോര്‍മുസ് തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Related Posts

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല…

Continue reading
11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ