നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാർ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാർ. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.

2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹമില്ല എന്നും എന്നാൽ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിർബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.

Related Posts

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു
  • August 27, 2026

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്–മാർവാരി റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. റോഡിനുണ്ടായ കേടുപാടുകൾ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ…

Continue reading
അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി
  • August 27, 2026

ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട,168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി. ​അസം റൈഫിൾസും ഡിആർഐയും ചേർന്ന് പിടിച്ചെടുത്തത് 5.6 ലക്ഷം യാബ ഗുളികകളാണ്. കച്ചാർ ജില്ലയിൽ വെച്ചാണ് ​മണിപ്പൂരിൽ നിന്ന് കടത്തിയ 60 കിലോ മയക്കുമരുന്ന് പിടികൂടിയത്. ഒരാൾ പിടിയിൽ.…

Continue reading

You Missed

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി