‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികൾ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ വേതനവും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. വനിതകളെയും യുവാക്കളെയും കർഷകരെയും പുതുവഴിയിൽ നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ ഏക സിവിൽ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തിൽ വന്നാൽ യുസിസി നടപ്പിലാക്കും. വനിതകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകും. നുഴഞ്ഞുകയറ്റം തടയുമെന്ന് അമിത് ഷാ പറഞ്ഞു.

നുഴഞ്ഞുകയറ്റം തടയും, അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും. 45 ദിവസത്തിനകം ഏഴാം ശമ്പള കമ്മീഷൻ സംസ്ഥാനത്ത് നിലവിൽ വരുത്തും. ഡിഎ കുടിശ്ശിക 45 ദിവസത്തിനകം കൊടുത്തുത്തീർക്കും. ഭരണം ലഭിച്ചാൽ ഏക ശിവിൽ കോഡ് ആറുമാസത്തിനകം പ്രാബല്യത്തിൽ വരുത്തും. ദരിദ്രർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി. ഗൃഹനാഥമാർക്ക് പ്രതിമാസം 3000 രൂപ ധനസഹായം. പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി.

Related Posts

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി
  • August 27, 2026

ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട,168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി. ​അസം റൈഫിൾസും ഡിആർഐയും ചേർന്ന് പിടിച്ചെടുത്തത് 5.6 ലക്ഷം യാബ ഗുളികകളാണ്. കച്ചാർ ജില്ലയിൽ വെച്ചാണ് ​മണിപ്പൂരിൽ നിന്ന് കടത്തിയ 60 കിലോ മയക്കുമരുന്ന് പിടികൂടിയത്. ഒരാൾ പിടിയിൽ.…

Continue reading
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍
  • August 27, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.ചിത്വാൻ ജില്ലയിലെ താഴ്ന്ന…

Continue reading

You Missed

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌