ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

സാബു എം ജേക്കബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് കിറ്റക്‌സിനെതിരായ ഇ ഡി നടപടി ഒഴിവാക്കാനെന്ന പ്രചരണത്തിന് മറുപടിയുമായി സാബു എം ജേക്കബ്. നിയമം അക്ഷരം പ്രതി പാലിക്കുന്ന ബിസിനസാണ് താന്‍ നടത്തുന്നതെന്നും ബാലന്‍സ് തുക ഒക്കെ വ്യക്തമാക്കാന്‍ ഇഡി ഒരൊറ്റ നോട്ടീസ് അയച്ചത് ഒഴികെ ഒരുനടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്നും സാബു ട്വന്റിഫോറിനോട് പറഞ്ഞു. ഇത് താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കിലും ഇഡി നടപടി ഒഴിവാക്കാനാണ് ബിജെപിക്കൊപ്പം കൂട്ടുകൂടിയതെന്ന് വീണ്ടും പ്രചരിക്കപ്പെടുകയാണ്. ഇത് അവാസ്തവമാണെന്നും സാബു പറഞ്ഞു.

വിവിധ ഏജന്‍സികള്‍ക്ക് കീഴിലാണ് കിറ്റക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും എക്‌സ്‌പോര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തന്നെ വിദേശനാണ്യ വിനിമയവും നടക്കുന്നുണ്ടെന്നും സാബു പറഞ്ഞു. 35 വര്‍ഷമായി താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ഡോളറിന്റെ ക്രമക്കേട് പോലും കണ്ടെത്താന്‍ ഇഡിക്കോ മറ്റൊരു ഏജന്‍സിക്കോ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഒഴിച്ച് എല്ലാ വകുപ്പുകളും വന്ന് പരിശോധന നടത്തിയിട്ടുണ്ട്. പി വി ശ്രീനിജനും ഇടത് സര്‍ക്കാരും നിരന്തരം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. അവര്‍ തന്നെ തന്റെ സ്ഥാപനത്തിന് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. വിദേശത്ത് പോകുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസില്‍ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലില്‍ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹം ആ ഹോട്ടലില്‍ നിന്ന് മാറുകയായിരുന്നു. വിമര്‍ശിച്ചതിന്റെ പേരില്‍ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Related Posts

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
  • October 3, 2026

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ…

Continue reading
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
  • October 3, 2026

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്. കോര്‍പറേഷന് അനുകൂലമായി…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്