‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ

കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മറ്റു മന്ത്രിമാർക്ക് പരാതിയില്ലേ എന്നും അവർ ചോദിച്ചു.

റിയാസിന് മാത്രം എന്താണ് പരാതി എന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ടായിരിക്കും മുഖ്യമന്ത്രി മാറിനിൽക്കുന്നത്. മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്. അത് എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്. റിയാസിനെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് പാർട്ടിയാണ് പറയേണ്ടത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും പത്മജാ വേണുഗോപാൽ വ്യക്തമാക്കി.

വട്ടിയൂർക്കാവിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, ആര് ജയിക്കും എന്ന് പറയാൻ താൻ ജോത്സ്യൻ അല്ല. എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. തനിക്ക് ഒരു ആഗ്രഹവുമില്ല ആഗ്രഹിച്ചതൊന്നും നടന്നിട്ടുമില്ല. താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മത്സരിക്കുന്നെങ്കിൽ അത് തൃശ്ശൂരിൽ ആയിരിക്കുമെന്നും പത്മജാ വേണുഗോപാൽ കൂട്ടിച്ചേർത്തു.

Related Posts

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല
  • March 11, 2026

കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സർക്കാർ ജനപ്രതിനിധികൾ ആരും തന്നെ എത്തിയില്ല. നെടുമ്പാശ്ശേരിയിൽ സ്വീകരിച്ചത് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആയിരുന്നു. ഡിജിപി , എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവരും ഉണ്ടായിരുന്നു. എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക്…

Continue reading
‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി
  • March 11, 2026

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ