ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

അങ്കമാലിയിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനിയായ ജാസ്ലിയ മരിച്ച കേസിൽ പ്രതി സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.

വാഗമണ്ണിൽ നിന്നാണ് ഡോ. സിറിയക് ജോർജിനെ പോലീസ് പിടികൂടിയത്. ഇതിന് തൊട്ടു പിന്നാലെയാണ് അങ്കമാലി പോലീസിന്റെ വീഴ്ചയിൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദേശം നൽകിയത്. ഫെബ്രുവരി 28ന് ജാസ്ലീയ നടന്നു പോകുമ്പോൾ പുറകെ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് കാർ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാതെ പോലീസിന്റെ അനാസ്ഥ ഉണ്ടായി. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

വാഹനം നിർത്താതെ പോയത് പേടിച്ചത് കൊണ്ടെന്ന ഡോ. സിറിയക് ജോർജിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോ എന്നതാണ് സംശയം. നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രതി റിമാൻ‌ഡിൽ തുടരുകയാണ്.

Related Posts

കെൻ കരുണാസിന്റെ “യൂത്ത്” ട്രെയ്‌ലർ എത്തി; ചിത്രം കേരളത്തിലെത്തിക്കാൻ വേഫറെർ ഫിലിംസ്
  • March 9, 2026

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ്…

Continue reading
അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്
  • March 9, 2026

കേരളത്തിൽ അതിവേഗ റെയിൽപ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ന് മലപ്പുറത്ത് ജനസമ്പർക്ക പരിപാടി നടത്തും. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

പശ്ചിമേഷ്യൻ സംഘർഷം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു; എസ്.ജയശങ്കർ

പശ്ചിമേഷ്യൻ സംഘർഷം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു; എസ്.ജയശങ്കർ

കെൻ കരുണാസിന്റെ “യൂത്ത്” ട്രെയ്‌ലർ എത്തി; ചിത്രം കേരളത്തിലെത്തിക്കാൻ വേഫറെർ ഫിലിംസ്

കെൻ കരുണാസിന്റെ “യൂത്ത്” ട്രെയ്‌ലർ എത്തി; ചിത്രം കേരളത്തിലെത്തിക്കാൻ വേഫറെർ ഫിലിംസ്

രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശം: അതൃപ്തി അറിയിച്ച് ഇടത് എം പി മാർ

രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശം: അതൃപ്തി അറിയിച്ച് ഇടത് എം പി മാർ

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്