‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

വിവാദ സിനിമ കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇടുക്കി കുട്ടിക്കാനം മരിയൻ കോളജിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് പ്രതികരണം. കേരളം എന്താണെന്ന് എല്ലാവർക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു. രാജ്യത്തിന് ഹാനിയുണ്ടാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.

അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളിൽ എത്തി. എന്നാൽ 2023 ൽ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയിൽ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. 20 കോടിയോളം മുടക്കുമുതൽ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

രണ്ട് ഭാഗങ്ങളുടെയും നിർമ്മാതാവ് ഒരേ ആൾ ആണെങ്കിലും സംവിധായകർ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ
  • April 22, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം…

Continue reading
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
  • April 22, 2026

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്