‘പരിഹസിച്ചിട്ടില്ല’; അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്.

എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. വിഷയത്തിൽ എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലാണ് മുതിർന്ന നേതാവ്. പാർട്ടി അനുനയത്തിന്റെ പാത തുടർന്ന സാഹചര്യത്തിൽ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പുനരാലോചനയുണ്ട്.

ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമായിരുന്നു ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിലൂടെ നടത്തിയത്. വർഷങ്ങളായി പാർട്ടിയിൽ നേരിട്ട് കടുത്ത അവഗണന തുറന്നു പറഞ്ഞായിരുന്നു വിമർശനം. ഫെബ്രുവരി 28ന് എം വി ഗോവിന്ദൻ നടത്തിയ ഈ പരാമർശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തിൽ നിന്ന് നേടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരൻ പൊട്ടിത്തെറിച്ചു. പാർട്ടി അംഗത്വം പുതുക്കില്ല, ലെവി അടയ്ക്കില്ല, ജില്ലാ സെക്രട്ടറി നാസർ കടുത്ത അവഗണന കാട്ടി, വീടിനടുത്തുള്ള പാർട്ടി പരിപാടികളിൽ പോലും ക്ഷണിച്ചില്ല, എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ നടത്തിയ പ്രസ്താവന ശരിയല്ലാത്ത പ്രയോഗം… ഇങ്ങനെ നീളുന്നു ജി സുധാകരന്റെ പരാതികൾ. പാർട്ടി സെക്രട്ടറി കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതൊന്നും തിരുത്താൻ ആരും തയ്യാറായില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Related Posts

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading
‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി
  • July 23, 2026

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു.മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ