‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. ആറ് ലക്ഷം കോടി കടത്തിലാണ് കേരളം.കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. UDF വന്നാൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കും.UDF വന്നാൽ സമഗ്രമേഖലയെയും സ്പർശിക്കുന്ന വികസനപ്രവർത്തനങ്ങളുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വീണാജോർജ് അസാധാരണ അഭിനേതാവാണ്. മുദ്രാവാക്യം വിളികേട്ടാൽ പെടലി ഉളുക്കുമോ?. കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണ് മന്ത്രി ചെയ്തത്. സംഘപരിവാർ പാതയിലാണ് സിപിഐഎം. കേന്ദ്രത്തിലെ ചേട്ടൻ ബാവയും കേരളത്തിലെ അനിയൻ ബാവയും ഒരേ തോണിയിലാണ്. വോട്ട് ബാങ്ക് ഉണ്ടെന്ന് വച്ച് വർഗീയത പറയരുത്. ശക്തമായ മതേതര നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കവർച്ചയിൽ എസ്ഐടിയുടെ പ്രസക്തി നഷ്‌ടപ്പെട്ടു. തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാലാണ് പത്‌മകുമാർ പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിയിൽ ഇടപെട്ടു. പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും. പ്രാഥമിക കുറ്റപത്രംപോലും നൽകിയില്ല. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് സർക്കാർ സത്യവാങ്മൂലം നൽകട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു

Related Posts

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
  • October 24, 2026

കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത…

Continue reading
ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം
  • October 24, 2026

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരൻ നേരിട്ടത് അതിക്രൂര മർദ്ദനം. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ചെന്നും, ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ 17കാരനെ…

Continue reading

You Missed

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല