20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍ അവകാശം ഉന്നയിച്ചിരിക്കുന്നത്. XC 138455 നമ്പരിലുള്ള ടിക്കറ്റാണ് കാണാതായിരിക്കുന്നത്. (20 crore Kerala Christmas bumper ticket lost says retired ASI )

.ഡിസംബര്‍ ഒന്നിന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എടുത്ത ടിക്കറ്റാണിതെന്നാണ് സജിമോന്റെ അവകാശവാദം. താന്‍ വിശാഖപട്ടണത്തേക്ക് അയയ്ക്കാനായി ഒരു കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ ലോട്ടറി കുടുങ്ങിപ്പോയെന്നാണ് സജിമോന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മറ്റൊരാള്‍ കൂടി ക്രിസ്മസ് ബമ്പര്‍ ലോട്ടറി നഷ്ടമായെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ലോട്ടറി തന്റേതെന്ന് തെളിയിക്കാനാവശ്യമായ രേഖകളും മറ്റും കൈയിലുണ്ടെന്നാണ് സജിമോന്‍ പറയുന്നത്.

എഎസ്‌ഐയായിരുന്ന സജി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ട്രാവല്‍സ് നടത്തിവരികയായിരുന്നു. വിശാഖപട്ടണം സ്വദേശികള്‍ ശബരിമലയില്‍ പോകാനായി സജിയുടെ വാഹനമാണ് ബുക്ക് ചെയ്തിരുന്നത്. ശബരിമല ദര്‍ശനത്തിന് ശേഷം ശേഷം നാട്ടിലേക്ക് തിരികെപ്പോയ അവര്‍ തങ്ങളുടെ നെയ്യ്പാത്രം ബസില്‍ മറന്നുവച്ചു. ഇത് താനവര്‍ക്ക് കൊറിയര്‍ ചെയ്‌തെന്നും പാത്രം ഇട്ടുവച്ച കിറ്റില്‍ ടിക്കറ്റ് ഉണ്ടെന്നുമാണ് സജി പറയുന്നത്. ലോട്ടറിയെക്കുറിച്ച് ഓര്‍മ വന്നയുടന്‍ കൊറിയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഡെലിവറി നടത്തിക്കഴിഞ്ഞിരുന്നു. ടിക്കറ്റ് കൈയിലില്ലെന്നാണ് വിശാഖപട്ടണം സ്വദേശികളും പറഞ്ഞത്. അതിനാല്‍ ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തില്‍ നഷ്ടപ്പെട്ടുകാണുമെന്നും അന്വേഷിക്കണമെന്നുമാണ് സജിമോന്റെ ആവശ്യം.

Related Posts

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
  • July 9, 2026

കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

Continue reading
കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
  • July 8, 2026

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍