നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി


നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. (supreme court will consider plea related to navakerala survey)

മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്.

പദ്ധതിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, തുടര്‍ന്നാണ് സര്‍വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്. നവകേരള സര്‍വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സര്‍വ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

  • Related Posts

    വീണ്ടും വിലയിടിഞ്ഞ് പൊന്ന്: അഞ്ചാം ദിവസവും സ്വർണ വില താഴേക്ക്
    • November 20, 2026

    തുടർച്ചയായ അഞ്ചാംദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 3,760 രൂപ താഴ്ന്നു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഒരു പവന് 92,080 രൂപയും ഗ്രാമിന് 11, 510 രൂപയുമാണ് സ്വർണവില. അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840…

    Continue reading
    മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
    • November 4, 2026

    തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

    Continue reading

    You Missed

    പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

    പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

    തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

    തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

    മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

    മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

    ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

    ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

    മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

    മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

    മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

    മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ