ടേം പൂർത്തിയാക്കിയാലും വിജയസാധ്യത പരിഗണിക്കും; കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾക്ക് മുസ്‍ലിം ലീഗ് ഇളവ് നൽകിയേക്കും. എം കെ മുനീർ സന്നദ്ധനെങ്കിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കാം. ടേം പൂർത്തിയായെങ്കിലും എൻ ഷംസുദ്ധീന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ടേം പൂർത്തിയാക്കിയാലും വിജയസാധ്യതയാണ് പരിഗണിക്കുന്നതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

ടേം വ്യവസ്ഥ നടപ്പിലാക്കുമ്പോൾ അഞ്ച് എംഎൽഎമാർക്ക് മുസ്‍ലിം ലീഗിൽ സീറ്റുണ്ടാകില്ല. കെപിഎ മജീദ്, മഞ്ഞളാംകുഴി അലി, പി ഉബൈദുളള, എൻ എ നെല്ലിക്കുന്ന്, പി കെ ബഷീർ എന്നിവർ മാറിയേക്കും. കഴിഞ്ഞ തവണ ഒഴിവായത് ആറുപേരാണ്.

അതിനിടെ പാർട്ടി പറഞ്ഞാൽ ഇത്തവണയും മത്സരിക്കുമെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് 24 നോട് പറഞ്ഞു. സ്ഥാനാർത്ഥിയാക്കും എന്ന് പ്രതീക്ഷയുണ്ട്. സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത് നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് വനിതകൾക്ക് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പാർട്ടി ഗൗരവപൂർവം പരിഗണിക്കും എന്ന് തോന്നുന്നു.
ജയന്തി രാജൻ, സുഹറ മമ്പാട് എന്നിവരെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് അറിയില്ല. അത് ചർച്ച ചെയ്ത് എടുത്ത തീരുമാനം ആണെന്ന് തോന്നുന്നില്ല. പുതുതലമുറയിലെ കുട്ടികളെ പോലെയല്ല, അനുസരണയുള്ളവരാണ് വനിതാ ലീഗ് നേതാക്കൾ. കഴിഞ്ഞ തവണത്തെ തോൽവി ഇപ്പോൾ വിശകലനം ചെയ്യുന്നില്ലെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.

Related Posts

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
  • July 6, 2026

അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു വയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിയായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കൾ കണ്ടതോടെ നിഷയെ കാട്ടാക്കട സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന്…

Continue reading
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
  • July 6, 2026

നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി