പാക് പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് നിർദേശം; വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും

ഇന്ത്യയിയിലുള്ള പാക് പൗരൻമാർ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം. പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ പാക്കിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിർദേശം.മെഡിക്കൽ വിസയിൽ ഉള്ള പാക് പൗരൻമാരുടെ വിസ കലാവധി ഏപ്രിൽ 29 ന് അവസാനിക്കും

അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് മെഴുകുതിരി മാര്‍ച്ച് നടത്തും. ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പങ്കെടുക്കും. ഗൗരവതരമായ ഈ സാഹചര്യത്തില്‍ യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും വ്യക്തമാക്കി. പവര്‍ത്തക സമിതി യോഗം പഹല്‍ഗാം ആക്രമണത്തില്‍ പ്രമേയം പാസാക്കി.

Related Posts

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം; കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ്
  • December 6, 2025

തൃശൂർ വിയ്യൂർ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. ബാലമുരുകൻ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ് സംഘം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന അസാധ്യമാണ്. 40 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ കടയത്തി…

Continue reading
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം
  • December 1, 2025

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം