രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍ വനിത റഫറിമാരെ ഉള്‍പ്പെടുത്തുന്നത്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൂന്ന് വനിത റഫറിമാരെ ഫിഫ നിയമിച്ചിരുന്നു. ഇത്തവണ രണ്ട് വനിത റഫറിമാര്‍ക്ക് പുറമെ മൂന്ന് വനിതകളെ അസിസ്റ്റന്റ് റഫറിമാരായും ഒരാളെ വി ഡിയോ മാച്ച് ഒഫീഷ്യല്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 170 മാച്ച് ഒഫീഷ്യല്‍സാണ് 104 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്റിന്റെ ഭാഗമാകുക. 48 ടീമുകള്‍ മത്സരിക്കും. പതിവിന് വിപരീതമായി നാല്‍പ്പത് മത്സരങ്ങള്‍ ഇത്തവണ കൂടുതലാണ്.

മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന, സൂക്ഷ്മവും സമഗ്രവുമായതായിരുന്നു റഫറിമാരുടെയും സപ്പോര്‍ട്ടിങ് ഒഫീഷ്യല്‍സിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെന്ന് പട്ടിക പുറത്തുവിട്ട ശേഷം ഫിഫയുടെ ചീഫ് റഫറീയിംഗ് ഓഫീസറും ഫിഫ റഫറീസ് കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ലൂയിജി കോളിന അവകാശപ്പെട്ടു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സമഗ്രമായ മാച്ച് ഒഫീഷ്യല്‍ ലൈനപ്പാണ് ഇത്തവണത്തേത്.

അതേ സമയം മുന്‍ ലോകകപ്പുകളിലേതുപോലെ തന്നെ മാച്ച് ഒഫീഷ്യല്‍സിന് അവരുടെ തീരുമാനമെടുക്കലില്‍ പിന്തുണയ്ക്കുന്നതിനായി നിറയെ സാങ്കേതികവിദ്യകളുമുണ്ട്. സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുടെ നൂതന പതിപ്പായ ഗോള്‍-ലൈന്‍ സാങ്കേതികവിദ്യയും കണക്റ്റഡ് ബോള്‍ സാങ്കേതികവിദ്യയും ഓരോ മത്സരങ്ങളിലും ഉപയോഗിക്കും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പുതിയ സാങ്കേതികവിദ്യയായ റഫറിയുടെ ഓണ്‍-ഫീല്‍ഡ് വീക്ഷണകോണില്‍ നിന്ന് കാഴ്ച്ചക്കാര്‍ക്കും കാര്യങ്ങള്‍ കാണാന്‍ കഴിയും. കോളിന കൂട്ടിച്ചേര്‍ത്തു.

Related Posts

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്
  • April 11, 2026

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ആയിരിക്കും അത് സാധ്യമാക്കുക. മറ്റ് രാജ്യങ്ങൾ അതിന് സഹായിക്കുമെന്നും ട്രംപ് വ്യകത്മാക്കി. ഹോർമുസ് തുറക്കുന്നത് എളുപ്പമുള്ള കാര്യമാകില്ല. ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ലെന്നും അദ്ദേഹം…

Continue reading
അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍
  • April 11, 2026

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും. മുന്നോട്ടുവച്ച രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ജലപാതകള്‍ തടസപ്പെടുത്തി, ലോകത്തെ ഭീഷണിപ്പെടുത്തുക അല്ലാതെ ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്