നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ISRO

  • Tech
  • March 14, 2026

ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച ഈ സംവിധാനമാണ് നാവിക്. 2016 മാർച്ചിൽ വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് വൺ എഫിന് 10 വർഷകാലാവധിയാണ് ഉണ്ടായിരുന്നത്. ഉപഗ്രഹത്തിലെ റുബീഡിയം ആറ്റോമിക് ക്ലോക്ക് ഇന്നലെ നിലച്ചെന്ന് ഐ എസ് ആർ ഒ പ്ര്‌സ്താവനയിൽ വ്യക്തമാക്കി.

നാല് ഉപഗ്രഹങ്ങൾ വേണ്ട സ്ഥാനത്ത് മൂന്നു ഉപഗ്രഹങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. നിലവിലുള്ള ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങൾക്ക് പകരമായി കൂടുതൽ ശേഷിയുള്ള എൻ വി എസ് ശ്രേണിയിലുള്ള അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൽ എൻ വി എസ് -01 വിജയകരമായി വിക്ഷേപിച്ചിരുന്നു.

നാവിക് സംവിധാനം ജിപിഎസിനേക്കാൾ കൃത്യതയുള്ളതാണെന്ന് ഐഎസ്ആർഒ അവകാശപ്പെടുന്നത്. ഇന്ത്യ മുഴുവനായും രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് 1500 കിലോമീറ്റർ വരെയും ഇതിന്റെ സേവനം ലഭിക്കുമെന്നതാണ് പ്രത്യേകത. യുദ്ധസാഹചര്യങ്ങളിലും മറ്റും വിദേശ രാജ്യങ്ങളുടെ ജിപിഎസ് സേവനം തടസ്സപ്പെട്ടാലും ഇന്ത്യക്ക് സ്വന്തം സംവിധാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നതാണ് നാവികിന്റെ തന്ത്രപരമായ പ്രാധാന്യം.

Related Posts

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ
  • March 11, 2026

ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാറുണ്ടോ? ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാതെ പോകാറുണ്ടോ? എന്നാൽ അതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. പ്ലേസ്റ്റോർ…

Continue reading
നൈപുണ്യ വികസനം;ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ
  • February 5, 2026

തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനുമായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

കെഎസ് ശബരീനാഥന്‍ അരുവിക്കരയിലേക്ക്? മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

കെഎസ് ശബരീനാഥന്‍ അരുവിക്കരയിലേക്ക്? മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു