പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും

കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നടപടി. ഇതിനായി എ ഐ യുടെ സഹായത്തോടെ ഉപയോക്താവ് ആരാണെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കൗമാരക്കാരാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എന്ന് എ ഐ കണ്ടെത്തിയാൽ അത് ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടും, ഇതിലൂടെ കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. നിലവിൽ പ്രായം നിർണ്ണയിക്കുന്നതിനായുള്ള മെറ്റാ എ.ഐ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുതുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.പുതിയ മാറ്റം വരുന്നതോടെ അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ പ്രൊഫൈൽ വിവരങ്ങൾ, മറ്റ് അക്കൗണ്ട് ഉടമകളുമായുള്ള സംവാദം , എന്നിവയുടെ അടിസ്ഥാനത്തിൽ പ്രായം കണ്ടെത്താൻ എ ഐ ക്ക് ഇനി കഴിയും.

16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്കായി ഫെബ്രുവരി മുതൽ ഇന്ത്യയിൽ ടീൻ അക്കൗണ്ടുകൾ (TEEN ACCOUNT ) ഇൻസ്റ്റാഗ്രാം തുടങ്ങിയിരുന്നു. കുട്ടികളുടെ അക്കൗണ്ടുകൾ മുഴുവനായും പ്രൈവറ്റ് ചെയ്യുക ,അക്കൗണ്ട് തുടങ്ങുന്നതിനായി മാതാപിതാക്കളുടെ അനുമതി , ഫോളോ ലിസ്റ്റിലുള്ളവരുടെ മാത്രം സന്ദേശങ്ങൾ ലഭ്യമാക്കുക, സെൻസിറ്റീവ് കണ്ടന്റുകൾ ഒഴിവാക്കുക,രാത്രി 10 മുതൽ രാവിലെ 7 വരെ ഈ അക്കൗണ്ടുകൾക്ക് ‘സ്ലീപ്പ് മോഡ്’ ഇനേബിൾ ചെയ്യുക ,നോട്ടിഫിക്കേഷൻസ് നിയന്ത്രിക്കുക തുടങ്ങിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നു പുതിയ അക്കൗണ്ട് കമ്പനി അവതരിപ്പിച്ചത്. ഇതുവരെ 54 ദശലക്ഷം കൗമാരക്കാർ ടീൻ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന് ഇൻസ്റ്റാഗ്രാം അറിയിച്ചു.13 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കു.നിലവിൽ യു എസ്സിൽ മാത്രമാണ് എ ഐ ഉപയോഗിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നത്.കഴിഞ്ഞ വർഷം 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഓസ്‌ട്രേലിയ പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Related Posts

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ
  • December 6, 2025

സ്കാം കോളുകൾ വരുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ ഇനി ആൻഡ്രോയിഡ് ഫോണുകൾ മുന്നറിയിപ്പ് നൽകും. സൈബർ തട്ടിപ്പുകൾക്കെതിരെ ആൻഡ്രോയിഡിൻ്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇൻ-കോൾ സ്കാം പ്രൊട്ടക്ഷൻ (in-call scam protection) എന്ന ഈ പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.…

Continue reading
ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളി തിളക്കവും; മലയാളി വേരുകളുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്
  • July 2, 2025

ശാസ്ത്രലോകത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളി തിളക്കവും. ചരിത്രത്തിലാദ്യമായി കേരളത്തിൽ കുടുംബവേരുകളുള്ളയാൾ ബഹിരാകാശത്തേയ്ക്ക് പോകുന്നു. അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോനാണ് അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തുക. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം