വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിൽ തിരിച്ചെത്തി ദിനേശ് കാ‍ർത്തിക്; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലേക്ക്

കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു, ഇത്തവണ ആഫ്രിക്കയിലാണ് എന്നാണ് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചത്.

വിരമിക്കല്‍ തീരുമാനം പിൻവലിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കമന്‍ററിയില്‍ തുടര്‍ന്ന കാര്‍ത്തിക് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗീല്‍ കളിക്കാന്‍ തീരുമാനിച്ചു. അടുത്ത ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനാണ് കാര്‍ത്തിക് കരാറൊപ്പിട്ടത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കാര്‍ത്തിക്.

കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു, ഇത്തവണ ആഫ്രിക്കയിലാണ് എന്നാണ് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചത്. ബാറ്റര്‍, കീപ്പര്‍, ഫിനിഷര്‍ റോയല്‍സ് കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു പാള്‍ റോയല്‍സിന്‍റെ എക്സ് പോസ്റ്റ്.

ദക്ഷിണാഫ്രിക്കൻ ട20 ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡറായതിന് പിന്നാലെയാണ് പാള്‍ റോയല്‍സിനായി കളിക്കാന്‍ കാര്‍ത്തിക് കരാറൊപ്പിട്ടത് എന്നതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലേയേഴ്സിനൊപ്പം വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവസരം വന്നപ്പോള്‍ വേണ്ടെന്ന് പറയാന്‍ തോന്നിയില്ലെന്നും കാരണം മത്സരം ക്രിക്കറ്റ് കളിക്കുക എന്നത് എല്ലായ്പ്പോഴും തന്‍റെ ആഗ്രഹമാണെന്നും കാര്‍ത്തിക് പറഞ്ഞു.

2022ലെ ടി20 ലോകകപ്പിലാണ് കാര്‍ത്തിക് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളി തുടര്‍ന്ന 39കാരനായ കാര്‍ത്തിക് കഴിഞ്ഞ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. 257 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച കാര്‍ത്തിക് ഇന്ത്യക്കായി 27 ടെസ്റ്റിലും 94 ഏകദിനങ്ങളിലും 60 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റിലെ കമന്‍റേറ്ററാണ് കാര്‍ത്തിക്. കഴിഞ്ഞ സീസണില്‍ അംബാട്ടി റായുഡു കരീബിയന്‍ പ്രീമിയര്‍ ലീഗിലും റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലും കളിച്ചിരുന്നു.

  • Related Posts

    ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
    • January 17, 2025

    ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

    Continue reading
    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി