‘സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു, സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണം’; രാജീവ് ചന്ദ്രശേഖർ

നവകേരള സർവേയ്ക്ക് ഇതുവരെ സിപിഐഎം ചിലവാക്കിയ പണം ട്രഷറിക്ക് മടക്കി നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സർക്കാരിന് സ്കൂളുകൾ പണിയാൻ കാശില്ല. ഡോക്ടർമാർക്ക് നൽകാൻ പണമില്ല. കർഷകർക്ക് നൽകാനും ഈ സർക്കാരിന്റെ കയ്യിൽ പണമില്ല. സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു. സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ശബരിമല കൊള്ളയിൽ താൻ അന്ന് പറഞ്ഞ കാര്യം ഇപ്പോഴും ആവർത്തിക്കുന്നു. കൊള്ളയ്ക്ക് പിന്നിലെ യഥാർത്ഥ വ്യക്തികളെ ഒളിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. SIT എന്തുകൊണ്ടാന്വേഷണം കൃത്യമായി നടത്തുന്നില്ല. പിന്നിലെ എല്ലാവരെയും ജയിലിൽ അയക്കും എന്നത് ബിജെപി ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്യണം. കൊള്ള തമിഴ്നാടും കർണാടകയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാട്ടിലെ ഡോക്ടർമാരെല്ലാം സമരത്തിൽ. കുറച്ച് ദിവസം മുൻപ് ആശാവർക്കർമാരുടെ സമരം കണ്ടു. 24 മണിക്കൂർ ബാറ് തുറക്കണം എന്നതാണോ ഈ സർക്കാരിന്റെ വലിയ നേട്ടമായി കാണുന്നത്.

ബാറിലൂടെ എക്സൈസ് നികുതി നേടി ഭരിക്കാൻ ആണോ സർക്കാരിന്റെ നീക്കം. ബാർ വഴി സർക്കാർ പണം ഉണ്ടാകുന്നു. മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദിൽ സർക്കാർ നിശബ്ദരായി ഇരിക്കുന്നു. സിപിഐഎം നേതൃത്വത്തിൽ ഉള്ള സർക്കാർ പുറത്ത് പോകാൻ സമയം ആയി.

ഇഡി കള്ളപ്പണം മാത്രം ആണ് ശബരിമല സ്വർണ കൊള്ളയിൽ അന്വേഷിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ വേണ്ടി ആണ് സിബിഐ അന്വേഷണം ആവശ്യപ്പെടണം. ശബരിമല യുവതി പ്രവേശം, സർക്കാരിന് ഇരട്ടത്താപ്പ്.മുൻപെടുത്ത കേസുകൾ പിൻവലിക്കുന്നില്ല. നിലപാട് എന്തെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കട്ടെ.

കേരള സ്റ്റോറി 2 സിനിമയിൽ മുഖ്യമന്ത്രി എന്തിന് ഇടപെടുന്നു. മുഖ്യമന്ത്രി ചാടിക്കേറി പ്രതികരിക്കേണ്ട കാര്യം എന്താണ്. താൽപര്യമില്ലെങ്കിൽ കാണണ്ട. ഉള്ളടക്കത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകാം. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദ്, ഹമാസ് എന്ന് പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിച്ചു.

അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണം. സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. മറ്റു പാർട്ടികളിൽ നിന്നുള്ളവർ വന്നാൽ സ്വീകരിക്കും. പേരിനുള്ള മൽസരമല്ല കേരളത്തിൽ നടക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Related Posts

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF
  • April 9, 2026

സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത്‌ 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. പൊലീസ് ഇടപെട്ടിട്ടും ബൂത്തിൽ നിന്ന് പോവാതെ സന്ദീപ് വാര്യർ…

Continue reading
പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു
  • April 9, 2026

പാലക്കാട്‌ ചിറ്റൂർ മണ്ഡലത്തിൽ LDF സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച് NDA സ്റ്റാനാർഥിയിടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാർഥിച്ചുകൊണ്ടുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ