കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണ പ്രഖ്യാപിച്ചു. 2026 തുടക്കത്തോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കാനാണ് ശ്രമം.

രണ്ട് മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാകുമെന്നും പിന്നാലെ പദ്ധതി അതിവേഗം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 720 കിലോമീറ്റർ നീളമുള്ള തീര മേഖല ഇപ്പോഴും വികസനം കാത്ത് കിടക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി എത്തുന്നത്.

വാട്ടർ മെട്രോയുടെ ഭാഗമായി തീരദേശ മേഖലയിൽ പുതിയ റോഡുകളും കടലാക്രമണം പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മുംബൈയിലെ നവി മുംബൈ, അലിബാഗ് തുടങ്ങിയ സ്ഥലങ്ങളെ പ്രധാന കരഭാഗവുമായി ബന്ധിപ്പിക്കുന്ന നിലവിലെ ജലഗതാഗത പദ്ധതി വാട്ടർമെട്രോ യാതാർത്ഥ്യമാകുന്നതോടെ അന്തർദേശീയ ശ്രദ്ധ നേടുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രതീക്ഷ.

Related Posts

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്
  • March 16, 2026

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍…

Continue reading
ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു
  • March 16, 2026

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്ത. പത്ത് രോഗികൾ മരിച്ചു. SCB മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ ആണ് തീപിടുത്തം. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു. തിപിടുത്തത്തിൽ 11 ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്