യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ദേവനന്ദന്‍ ഉള്‍പ്പെടെ 4 കെഎസ്‌യു പ്രവര്‍ത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരുക്കേറ്റ ചിന്നുലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ഇരുവരുടെയും ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

സിപിഐഎം അപകടത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. വണ്ടി ഞങ്ങളുടെ തന്നെയാണ്. കെഎസ്യു പ്രവര്‍ത്തകര്‍ പോയ വണ്ടിയാണ്. വണ്ടി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ആള് തിരുവനന്തപുരത്തെ സിപിഐഎം നേതാവിന്റെ മകനാണ്. തന്റെ മകന്റെ കൂട്ടുകാരാണ്. അപകടം ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇപ്പോള്‍ പ്രധാനം അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നതാണ്. മകനാണ് വാഹനമോടിച്ചതെന്നും വാഹനത്തില്‍ നിന്ന് പണം പിടികൂടിയെന്നും അടക്കം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അപകടത്തെ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നു. പരുക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ ഓപ്പറേഷന്‍ കഴിഞ്ഞു. ബന്ധുക്കളെ കുട്ടി തിരിച്ചറിഞ്ഞു. ആശ്വാസകരമായ വാര്‍ത്തകളാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത് – ബിന്ദു പറഞ്ഞു.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
  • April 10, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ്…

Continue reading
‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
  • April 7, 2026

നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  സാധാരണ ഗതിയില്‍ കാണിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം

‘എൽഡിഎഫിന് ഭരണ തുടർച്ച; ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല: SDPIയും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കിയില്ല’; ടിപി രാമകൃഷ്ണൻ

‘എൽഡിഎഫിന് ഭരണ തുടർച്ച; ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല: SDPIയും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കിയില്ല’; ടിപി രാമകൃഷ്ണൻ

‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ; തുടക്കം മുതൽ വിജയപ്രതീക്ഷ’; വിഡി സതീശൻ

‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ; തുടക്കം മുതൽ വിജയപ്രതീക്ഷ’; വിഡി സതീശൻ

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

‘കുന്നത്തുനാട്ടിൽ LDF വോട്ട് UDFന് വിറ്റു; ട്വൻ്റി 20യ്ക്ക് എറണാകുളത്ത് നാല് സീറ്റ് ഉറപ്പ്’: സാബു എം ജേക്കബ്

‘കുന്നത്തുനാട്ടിൽ LDF വോട്ട് UDFന് വിറ്റു; ട്വൻ്റി 20യ്ക്ക് എറണാകുളത്ത് നാല് സീറ്റ് ഉറപ്പ്’: സാബു എം ജേക്കബ്

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്