ഇനി തോന്നിയപോലെ കാര്യങ്ങൾ നടക്കില്ല, ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റ് വരുന്നു; മെഡി. കോളജുകൾ നന്നാക്കാൻ മന്ത്രി

ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം

കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാന്‍ ഓരോ വിഭാഗങ്ങളിലേയും ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും.

ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം. പ്രൊമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും സുരക്ഷിതത്വം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ്’ എന്ന പേരില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ സേഫ്റ്റി ഓഡിറ്റ് പ്രകാരം ഓരോ മെഡിക്കല്‍ കോളേജിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. മെഡിക്കല്‍ കോളേജിലെ പ്രത്യേക ടീമായിരിക്കും ഇത് പരിശോധിക്കുക. അലാമുകള്‍, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയര്‍ ആന്റ് സേഫ്റ്റി എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും. വിവിധ തട്ടുകളിലെ അപകട സാധ്യത കണക്കിലെടുത്ത് മോക്ഡ്രില്‍ ഉറപ്പാക്കണം.

പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ആശുപത്രികളിലും കാമ്പസുകളിലും നിരന്തരം സന്ദര്‍ശനം നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കണം. ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കണം. ശുചിത്വം ഉറപ്പാക്കുന്ന സാനിറ്ററി റൗണ്ട്‌സ് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. പ്രിന്‍സിപ്പല്‍ തലത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ലിഫ്റ്റുകളില്‍ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് പരമാവധി എല്ലാ ലിഫ്റ്റുകളിലും ആ സംവിധാനം നടപ്പിലാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിന്റെ ഡോര്‍ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണം എന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

  • Related Posts

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം
    • April 11, 2026

    കെ സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം. ടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. രണ്ടു പരാതികളാണ് യുവമോർച്ച…

    Continue reading
    കണ്ണീരായി ശ്രീനന്ദ; 1500 താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി; പ്രാർത്ഥനകൾ വിഫലം
    • April 10, 2026

    കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക്…

    Continue reading

    You Missed

    രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

    രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

    ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

    ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

    കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

    കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

    ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

    ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

    ‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്

    ‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്