‘സിസ്റ്റം ഫെയിലിയര്‍ ആണ്; ഇരയ്ക്ക് നീതി ലഭിക്കണം; 24 മണിക്കൂറിനകം സര്‍ക്കാര്‍ നടപടി ഉണ്ടാകണം’ ; കെസി കെ സി വേണുഗോപാല്‍

ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ അങ്ങേയറ്റം സങ്കടപൂര്‍ണമായ വാര്‍ത്തയെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അഞ്ചു വര്‍ഷക്കാലം ഒരു സഹോദരി വയറ്റില്‍ കത്രിക വെച്ച് നടക്കുക എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍, അതിനപ്പുറം ഗതികേട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.

നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ ഗതികേട് വെളിച്ചത്ത് കൊണ്ടുവരുന്ന വിഷയം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇതാണ് ഇത്ര അനാസ്ഥയോട് കൂടിയിട്ടാണോ കാര്യങ്ങള്‍ ചെയ്യുന്നത്. ലാഘവത്തോട് കൂടിയിട്ടാണോ കൈകാര്യം ചെയ്യുന്നത്? അങ്ങേയറ്റത്തെ സങ്കടകരമായിട്ടുള്ള കാര്യമാണ്. ഞാന്‍ സഹോദരിയോട് സംസാരിച്ചു. നമുക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. അവരുടെ അവരുടെ കണ്ണീര് കാണുമ്പോള്‍ അവരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ എന്ത് മറുപടിയാണ് പറയുക? ഇതാണ് കംപ്ലീറ്റ് സിസ്റ്റം ഫെയിലിയര്‍ എന്ന് പറയുന്നത്. മാത്രമല്ല ഇപ്പോള്‍ കണ്ടുപിടിച്ച് മെഡിക്കല്‍ കോളജില്‍ പോയി. അവര്‍ അപ്പൊ തന്നെ അവര്‍ പരിഹാരം ഉണ്ടാക്കുകയല്ലേ വേണ്ടത് – അദ്ദേഹം ചോദിച്ചു.

ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇനി ഒരു മിനിറ്റ് വൈകാതെ ഈ സ്ത്രീക്ക് നീതി കൊടുക്കാന്‍ വേണ്ടിയുള്ള നടപടി ഉണ്ടാക്കണം. അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം. പൂര്‍ണമായ ചികിത്സ ഉറപ്പുവരുത്തണം. ഈ കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം – കെസി വേണുഗോപാല്‍ പറഞ്ഞു.

ഇത്രയേറെ വേദന പേറി നടക്കുന്ന സഹോദരിമാരുടെ ദുഃഖം കാണാന്‍ കഴിയാത്ത തരത്തില്‍ സര്‍ക്കാരിന് നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ ആവര്‍ത്തിക്കുമായിരുന്നോ. എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാന്‍ പറ്റുമോ. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളം. വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത് എക്‌സ് റേയിലാണ്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ
  • April 9, 2026

തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഇതിന്റെ നിശബ്ദ സൂചനകൾ ലഭിക്കുന്നുണ്ട്. അത് മാധ്യമങ്ങൾക്ക് മനസിലാകണമെന്നില്ല. വോട്ടേഴ്‌സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വീടുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ചെയ്ത ഒരാളാണ് താനെന്നും തന്റെ അഞ്ച് കിലോ വരെ…

Continue reading
പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി
  • April 8, 2026

കോഴിക്കോട് മാറാട് പണം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ എൽഡിഎഫ് പരാതി. പി വി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും ചൂണ്ടിക്കാട്ടി മാറാട് സ്വദേശി സ്വാമിനാഥൻ പൊലീസിൽ പരാതി നൽകി. കടയിൽ നിൽക്കുന്ന സമയത്താണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ