സിനിമ തിയറ്ററിനുള്ളത്, ഒടിടിയ്ക്കായുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ താല്പര്യമില്ല ; എലിസബത്ത് ഓൾസൻ

തിയറ്റർ റിലീസ് ഇല്ലാത്ത, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി മാത്രം ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് മാർവെൽ സിനിമകളിലൂടെ ശ്രദ്ധേയയായ നടി എലിസബത്ത് ഓൾസൻ. എങ്കിലും ഒടിടി വിൽപ്പന മാത്രം നടക്കാൻ സാധ്യതയുള്ള സ്വതന്ത്രമായി നിർമ്മിക്കുന്ന ചെറു ചിത്രങ്ങളുടെ ഭാഗമാകാൻ പ്രശ്‌നമില്ലെന്നും എലിസബത്ത് ഓൾസൻ പറഞ്ഞു.

“സിനിമകൾ തിയറ്ററിനുള്ളതാണ് ആളുകൾ വേർതിരിവുകളില്ലാതെ ഒരു പ്രവൃത്തിയിൽ അച്ചടക്കത്തോടെ ഒത്തുകൂടാൻ ഒരിടം ഇപ്പോഴും ആവശ്യമാണ്. ഒടിടിയിൽ മാത്രം അവസാനിക്കുന്ന ചിത്രങ്ങളുടെയല്ല അങ്ങനൊരു സാംസ്‌കാരിക കൂടിച്ചേരലിന് കാരണമാകുന്ന തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടം” എലിസബത്ത് ഓൾസൻ പറഞ്ഞു.

എന്നാൽ ഒടിടിക്ക് വിൽക്കുന്ന ചെറിയ ഇൻഡിപെൻഡന്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കുഴപ്പമില്ലായെന്നും, സ്റ്റുഡിയോയുടെ ഇടപെടലും ഇൻവെസ്റ്റ്മെന്റും വാണിജ്യ സാധ്യതകളും ഉള്ളവ സ്ട്രീമിങ്ങിന് മാത്രമായി നൽകുന്ന പ്രവൃത്തിയോടെ തനിക്ക് താല്പര്യക്കുറവുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

ഫാന്റസി റൊമാന്റിക്ക് ചിത്രമായ ‘എറ്റേർണിറ്റി’യാണ് താരത്തിന്റേതായി തിയറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. അതിനു ശേഷം ശേഷം മാർവെലിന്റെ ആനിമേറ്റഡ് ചിത്രമായ മാർവെൽ സോംബീസിലും, അടുത്ത വര്ഷം ആദ്യം എത്തുന്ന അവേഞ്ചേഴ്‌സ് ഡൂംസ് ഡേയിലും എലിസബത്ത് ഓൾസൻ അഭിനയിക്കും.

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്