മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്
നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എൽപിജി വിതരണത്തിനുള്ള പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിർദേശം.

ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ വില വർധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

അതേസമയം, പാചക വാതക വിതരണ പ്രതിസന്ധിയിൽ ബെംഗളൂരുവിൽ ഹോട്ടലുടമകൾ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ഹോട്ടലുകൾ ഭാഗികമായി അടച്ചിടുമെന്ന് സംഘടന വ്യക്തമാക്കി. പാചകവാതകത്തിന്റെ വില വർധിച്ചതോടെ ലഭ്യത കുറവ് രൂക്ഷമാണ്. നിലവിൽ ഹോട്ടലുകൾ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമുണ്ട്.

Related Posts

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
  • March 10, 2026

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

Continue reading
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം
  • March 10, 2026

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം.അമ്പലപ്പുഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളോട് കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകി. അതിനിടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐഎം അവസാനിപ്പിച്ചു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും