മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍, കൂടിച്ചേരലിന് അവസരമൊരുക്കി IFFK

ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിനെ കാണാനാണ് പഴയ നായികമാർ എത്തിയത്. തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തിയാണ് പഴയകാലത്തെ സൂപ്പർ നായികമാർ മധുവിനെ കണ്ടത്. കെആർ വിജയ, റോജ രമണി, ഉഷാ കുമാരി, രാജശ്രീ, ​ഹേമ ചൗധരി, റീന, ഭവാനി എന്നിവരാണ് മുതിർന്ന നടന്റെ വീട്ടിലെത്തിയത്.
പഴയകാലത്തെ ഓർമകളും അനുഭവങ്ങളും പങ്കുവച്ച് നായകന് ചുറ്റും നായികമാർ ഒത്തുകൂടി. ഒരാൾ പറഞ്ഞുതീരുമ്പോൾ അടുത്തയാൾ സംസാരിച്ചുതുടങ്ങും. അങ്ങനെ ഏറെ നേരം അവരുടെ ഓർമ പുതുക്കൽ നീണ്ടു.വർത്തമാനങ്ങളും ചിരികളുമായി ഒരുപാട് സമയം ചെലവിട്ടു. അവരുടെ മധുര ഓർമകളും കഥകളും കൊണ്ട് സ്വീകരണമുറി നിറഞ്ഞിരുന്നു.

ആദരവിന്റെ പൊന്നാടയും സ്നേഹത്തിന്റെ പൂക്കളും നൽകി നായികമാർ മധുവിനെ ആദരിച്ചു. തന്നെ കാണാനായി ഇവരെല്ലാം വന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നായികമാരെ സന്ദർശിച്ചതിന് ശേഷം മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മധു സാറിനൊപ്പമാണ് ആദ്യ സിനിമ ചെയ്തതെന്നും അതിന് ശേഷം ഒരുപാട് സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്യാനുള്ള ഭാ​ഗ്യം തനിക്കുണ്ടായെന്നും നടി കെ ആർ വിജയ പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം മധു തനത് ശൈലയിയിൽ മറുപടിയും നൽകി. കഥാപാത്രങ്ങൾക്ക് മാത്രമല്ല, ഓർമ്മൾക്കും പ്രായമാവില്ലല്ലോ എന്ന ഓര്‍മപ്പെടുത്തൽ ബാക്കിയായി. പ്രിയ നടനെ കണ്ട് അവര്‍ മടങ്ങി.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED