പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു.
താൻ ആത്മാർത്ഥമായി പ്രവർത്തിച്ചു, എന്നാൽ നേരിടുന്നത് കടുത്ത അവഗണനയാണ്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതും പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.
അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതോടെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇന്ന് എൽഡിഎഫിന്റെ ആദ്യതിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.’