തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനം; വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനത്തില്‍ വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കളക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കലക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന.PauseMute

സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ശാസിച്ചത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ സുനില്‍ കുമാറിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആയിരുന്നു ശാസന. ഒന്നാം പ്രതി കലക്ടര്‍ എന്ന് പറയാന്‍ ആര് ചുമതലപ്പെടുത്തിയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീതുണ്ട്. സുനില്‍ കുമാറിന്റെ വിമര്‍ശനത്തില്‍ മന്ത്രി കെ. രാജന്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനാണ് ഉത്തരവാദിത്തമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയാണ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ബോര്‍ഡിലെ ചില ആളുകള്‍ രാഷ്ട്രീയലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.അതേസമയം, തങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിന് പിന്നില്‍ എന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Related Posts

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ
  • April 9, 2026

തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഇതിന്റെ നിശബ്ദ സൂചനകൾ ലഭിക്കുന്നുണ്ട്. അത് മാധ്യമങ്ങൾക്ക് മനസിലാകണമെന്നില്ല. വോട്ടേഴ്‌സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വീടുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ചെയ്ത ഒരാളാണ് താനെന്നും തന്റെ അഞ്ച് കിലോ വരെ…

Continue reading
പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി
  • April 8, 2026

കോഴിക്കോട് മാറാട് പണം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ എൽഡിഎഫ് പരാതി. പി വി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും ചൂണ്ടിക്കാട്ടി മാറാട് സ്വദേശി സ്വാമിനാഥൻ പൊലീസിൽ പരാതി നൽകി. കടയിൽ നിൽക്കുന്ന സമയത്താണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ