ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസും പരിശോധന നടത്തുന്നു. ഇവിടെ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. വെള്ളകോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ മുൻ ഫാർമസിസ്റ്റ് മൗലവി ഇർഫാനെന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു.

ഹരിയാന രജിസ്ട്രേഷനിലുള്ള ഐ-ട്വന്റി കാറാണ് ഇന്നലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത്. 2014 മാർച്ചിൽ ഗുരുഗ്രാം സ്വദേശി വാങ്ങിയ കാർ പലവട്ടം കൈമാറിയാണ് കഴിഞ്ഞ ദിവസം ഡോക്ടർ ഉമർ മുഹമ്മദിന്റെ കയ്യിലെത്തിയത്. ഡൽഹിയിൽ എത്തിയതിന് പിന്നാലെ കാർ മൂന്ന് മണിക്കൂർ സമയമാണ് ചെങ്കോട്ടയ്ക്ക് സമീപം പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടത്.

അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട 8 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്.ഇവരിൽ ആറ് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Related Posts

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി
  • March 30, 2026

ഏത് പ്രതിസന്ധി വന്നാലും തളരാതെ സംസ്ഥാനത്തിന് ഇന്ന് മുന്നോട്ട് പോകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലകളിലും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നു. അത് സാധ്യമാക്കാൻ എൽഡിഎഫിന് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു. 16 ൽ അധികാരത്തിൽ…

Continue reading
‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി
  • March 30, 2026

അടൂരിലെ കോൺഗ്രസ് പൊതുയോഗ വേദിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ സി വേണുഗോപാൽ,രമേശ്‌ ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. മരിച്ച കോൺഗ്രസ്സ് നേതാവ് എം ജി കണ്ണന്റെ ഭാര്യയെയും മക്കളെയും രാഹുൽ ഗാന്ധി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി

‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി

‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി

നോട്ട് നൽകി മദ്യം വാങ്ങാം!; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

നോട്ട് നൽകി മദ്യം വാങ്ങാം!; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍