കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികൾ.

ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു. അതേസമയം പൊലീസ് അന്വഷണം തുടരുന്നതിനിടെ രാഷ്ട്രീയ വാഗ്വാദവും മുറുകുകയാണ്. അതിക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന സിപിഐഎം വാദം ആവർത്തിച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് രംഗത്തെത്തി. അതേസമയം, സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കരുതാൻ ആകില്ലെന്നും സ്ഥാപന ഉടമകളുടെ ഗുണ്ടകളായിരിക്കാം എന്നുമാണ് സമരസമിതി നേതാവ് ബാബുവിന്റെ പ്രതികരണം.

സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. വധശ്രമം,കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ,പോലീസ് കൃത്യനിർവ്വഹണം തടസപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പൊലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതിഷേധത്തിൽ ബാഹ്യഇടപെടൽ ഉണ്ടായെന്നാണ് ഫ്രഷ് കട്ട് ഉടമ സുജീഷിന്റെ ആരോപണം. സംഭവത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്