എലപ്പുള്ളി മദ്യ നിർമ്മാണശാല; ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി. പാലക്കാട് ആർഡിഒയുടേതാണ് നടപടി. ഭൂമിയിൽ നിർമ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നും നിർദ്ദേശം. അതേസമയം ഒയാസിസ് കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. 26 ഏക്കറോളം ഭൂമിയാണ് ഒയാസിസ് വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമിയാണ് തരംമാറ്റി നിർമാണം നടത്താനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

ഒയാസിസി നൽകിയ അപേക്ഷ ആർഡിഒ വിശദമായി പരിശോധിച്ചു. പരിശോധനയിൽ ഭൂമിയിൽ 2008 വരെ നെൽകൃഷി നടന്നതായി കണ്ടെത്തി. ഇതിന് ശേഷം ഭൂമി തരിശായി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇനി അവിടെ ഒരു നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. കൃഷി വകുപ്പ് അത് നിരീക്ഷിക്കണം. കൃഷി ചെയ്യാനുള്ള നടപടി ആരംഭിക്കണമെന്ന് ആർഡിഒയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒയാസിസ് മദ്യ കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്. ബിജെപി, കോൺഗ്രസ്,ബഹുജൻ സമാജ് വാദി പാർട്ടി എന്നിവർ കോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദം കൂടി കേൾക്കണം എന്നാണ് ആവശ്യം. മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കമ്പനി കാവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.

Related Posts

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി
  • March 30, 2026

ഏത് പ്രതിസന്ധി വന്നാലും തളരാതെ സംസ്ഥാനത്തിന് ഇന്ന് മുന്നോട്ട് പോകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലകളിലും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നു. അത് സാധ്യമാക്കാൻ എൽഡിഎഫിന് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു. 16 ൽ അധികാരത്തിൽ…

Continue reading
‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി
  • March 30, 2026

അടൂരിലെ കോൺഗ്രസ് പൊതുയോഗ വേദിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ സി വേണുഗോപാൽ,രമേശ്‌ ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. മരിച്ച കോൺഗ്രസ്സ് നേതാവ് എം ജി കണ്ണന്റെ ഭാര്യയെയും മക്കളെയും രാഹുൽ ഗാന്ധി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ UDF ഗ്യാരന്റി; മുസ്ലിം ലീഗ് സ്വന്തം നിലക്ക് വീട് വെച്ചു നൽകി’: മുഖ്യമന്ത്രി

‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി

‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു, സ്വർണം കട്ടവരെ UDF സർക്കാർ ആദ്യം അഴിക്കുള്ളിലാകും’; രാഹുൽ ഗാന്ധി

നോട്ട് നൽകി മദ്യം വാങ്ങാം!; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

നോട്ട് നൽകി മദ്യം വാങ്ങാം!; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍