എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്നിരക്ഷാ സേന അടയാളപ്പെടുത്തണം, ബാരിക്കേഡുകൾ വെച്ച് സ്ഥലത്ത് ആളുകളെ തടയണം. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്. എന്നാൽ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങൾ പാലിക്കാനാകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റുകൾ ക്ഷേത്രം ഭാരവാഹികൾ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകൾ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ ഫയർ ഓഫിസർ, കണയന്നൂർ തഹസിൽദാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
  • March 10, 2026

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

Continue reading
മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം
  • March 10, 2026

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ