രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.

കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തില്‍ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു.ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധനവ് ഉണ്ടായത് കര്‍ണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും നൂറിലധികം കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തില്‍ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായതാണ് എക്‌സ്എഫ്ജി.

Related Posts

‘ഭരണത്തുടർച്ച ഉറപ്പ്, ജനവികാരം ഒപ്പമുണ്ട്; പിണറായി വിജയന്റെ നേതൃത്വത്തിൽ കരുത്തോടെ മുന്നോട്ട്’, എ കെ ശശീന്ദ്രൻ
  • March 17, 2026

സംഘടനാ നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർഥി നിർണയം നടത്തിയതെന്ന് എ കെ ശശീന്ദ്രൻ. മൂന്ന് സ്ഥാനാർഥികളുടെ പേരാണ് ഉയർന്നുവന്നത് തീരുമാനമെടുത്തത് ദേശീയ നേതൃത്വമാമെന്നും LDF ന് ഭരണ തുടർച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു. എൻസിപിയിൽ പ്രശ്നങ്ങൾ…

Continue reading
ഡോ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ വിധിക്കും
  • March 17, 2026

ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും. പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം