‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’; അപലപിച്ച് താഡോ കുക്കി വിഭാഗം

മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണമെന്ന് താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു.

സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് കുക്കി വിഭാഗം ആവശ്യ ഉന്നയിച്ചു. അല്ലാത്തപക്ഷം മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. അക്രമങ്ങൾ തുടരുന്നത് ഇന്ത്യയ്ക്ക് തന്നെ ലജ്ജാകരമാണെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. അതേസമയംമണിപ്പൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എന്ന് കുക്കി എംഎൽഎമാർ പറ‍ഞ്ഞു. ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം’

രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടാകുന്നത്. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആസൂത്രിത ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി വിഭാഗമെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ജിരിബാമിൽ അധ്യാപികയെ വെടിവച്ച ശേഷം തീവച്ചു കോലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. വീണ്ടും അക്രമങ്ങളുണ്ടായതോടെ, പോലീസിനും സുരക്ഷാസേനയ്ക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ
  • March 18, 2026

കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളതെന്നും ഷാഫി…

Continue reading
കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്
  • March 18, 2026

കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി