നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരമെന്ന് പരസ്യം നല്‍കി കൊല്ലം സ്വദേശി നേടിയത് ലക്ഷങ്ങള്‍; ഒടുവില്‍ കുടുക്കി പൊലീസ്

നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. ശ്യാം മോഹന്‍ എന്നയാളാണ് തട്ടിപ്പുകേസില്‍ പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. (money scam in the name of malayalam actresses kollam man arrested)

വമ്പന്‍ ആസൂത്രണത്തോടെയാണ് ഇയാള്‍ നടിമാരുടെ പേരില്‍ തട്ടിപ്പുനടത്തിയത്. നടിമാര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അതുപറഞ്ഞ് വിശ്വാസ്യത നേടിക്കൊണ്ടാണ് ഇയാള്‍ നിരവധി പേരെ വലയിലാക്കിയത്. നടിമാരോടൊപ്പം വിദേശത്ത് തങ്ങാന്‍ അവസരമെന്ന് ചില സൈറ്റുകള്‍ വഴിയാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്.

പലരില്‍ നിന്നായി ഇയാള്‍ ലക്ഷക്കണക്കിന് രൂപയാണ് സ്വന്തമാക്കിയത്. തട്ടിപ്പിനിരയായ വിദേശ മലയാളി പരാതി നല്‍കിയപ്പോഴാണ് കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നത്. ഇയാള്‍ വിവിധ നടിമാരുടെ ഫോട്ടോസും യാത്രാ വിവരങ്ങളും ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി കടവന്ത്രയില്‍ ഇയാള്‍ ഒരു സ്ഥാപനവും നടത്തി വരികയായിരുന്നു. ഇയാളെ എളമക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം