‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’ ; മന്ത്രി പി പ്രസാദ്

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ലെന്ന് മന്ത്രി പി പ്രസാദ്. പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല എന്നും ചോദിച്ചു. സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ പദവിയിലിരിക്കുന്ന ആള്‍ക്കാര്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ വികലമായ ഒന്നിനെ ഭൂപടത്തിന്റെ രീതിയാക്കി അവതരിപ്പിക്കുന്നത് തന്നെ തെറ്റാണ്. രാജ്ഭവനില്‍ അത്തരത്തിലല്ല ഭാരത മാതാവിനെ പ്രദര്‍ശിപ്പിക്കേണ്ടത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിനെ നമ്മള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് അതെല്ലാമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം കാണുമ്പോള്‍ മനസിലാകുന്നത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണ് – പി പ്രസാദ് വ്യക്തമാക്കി.

ഭാരത മാതാവിന്റെ ചിത്രം ഔദ്യോഗികമായി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് വരുമ്പോള്‍ എന്തുകൊണ്ടാണ് അത്തരമൊരു ചിത്രം അവിടെ കാണാതെ പോകുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതമാതാവ് ഉണ്ടാകണമെന്ന് കേരള ഗവണ്‍മെന്റിന് നാളിതുവരെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ബിജെപിക്കും സംഘപരിവാറിനും നിയന്ത്രണ അധികാരമുള്ള കേന്ദ്ര ഗവണ്‍മെന്റ് പോലും അംഗീകരിക്കാത്ത ഒരു കാര്യത്തെ അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ പറയുമ്പോള്‍ പ്രതിധേഷവുമായി എന്റെയടുത്തേക്കല്ലവരേണ്ടത്. ഈ ചോദ്യങ്ങള്‍ക്ക് കേരളത്തോട് മറുപടി പറയുകയാണ് സംഘപരിവാറും ബിജെപിയും ചെയ്യേണ്ടത്. ജാള്യത മറച്ചുപിടിക്കാന്‍ വേണ്ടി അവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ മാത്രമാണ് പ്രതിഷേധം – മന്ത്രി വിശദമാക്കി.

വിഷയത്തില്‍ സിപിഐക്കും സിപിഐഎമ്മിനും ഒരേ നിലപാടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൃത്യമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് പറഞ്ഞു. ഇതല്ലേ രാഷ്ട്രീയ നിലപാട്- അദ്ദേഹം ചോദിച്ചു.

Related Posts

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
  • March 12, 2026

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്ചാർജ്…

Continue reading
‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി
  • March 11, 2026

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് അമേരിക്ക

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് അമേരിക്ക

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി