നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ മത്സരിക്കും. ഒരു മകളെ പോലെ തൃപ്പൂണിത്തുറയ്ക്കൊപ്പം ഉണ്ടാകും. ആദ്യമായിട്ടാണ് രാഷ്ട്രീയത്തിൽ. അച്ഛൻ്റെ ആഗ്രഹമാണെന്നും അഞ്ജലി നായർ പറഞ്ഞു. പെരുമ്പാവൂരിൽ 20- 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയ.

താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്‍റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയും ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാർത്ഥികളെയാണ് ബിജെപി ആ​ദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

Related Posts

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
  • March 17, 2026

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ നൽകിയ അപീലിൽ വാദം കേൾക്കാനും നിർദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹർജിയെയും വിചാരണ കോടതിയുടെ പരാമർശങ്ങളെയും…

Continue reading
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം
  • March 17, 2026

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം സ്വന്തം മണ്ഡലമായ ധർമ്മടത്ത്. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം