കോഴിക്കോട് എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തുടരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍. 16 നു വിളിച്ച യോഗം മാറ്റിവെക്കണമെന്നും ആവശ്യമുണ്ട്.
ഇത്തരത്തിലൊരു യോഗമുണ്ടെന്ന കാര്യം വാട്‌സാപ്പിലൂടെയാണ് അറിയുന്നത്. മുക്കം മുഹമ്മദാണ് ഇതിന് പിന്നില്‍ എന്നാണ് വിചാരിക്കുന്നത്. കെടിഎം കോയ എന്നൊരു ഭാരവാഹിയാണ് മീറ്റിംഗ് വിളിച്ചിരിക്കുന്നത്. ഇത് തികച്ചും അപലപനീയമാണ്. കോഴിക്കോട് നിന്ന് തന്നെ മൂന്ന് ആളുകളുടെ പേരാണ് മുകളിലേക്ക് പോയിരിക്കുന്നത്. എങ്ങനെയെങ്കിലും സ്ഥാനാര്‍ഥിയാകാനുള്ള ശ്രമമാണ് നടക്കുന്നത്. എല്‍ഡിഎഫിനെ വിജയപ്പിക്കേണ്ട ആളുകള്‍ ഇങ്ങനെ പ്രത്യേകിച്ച് യോഗം വിളിക്കുമ്പോള്‍ അതിനെ എതിര്‍ക്കണമല്ലോ – അദ്ദേഹം പറഞ്ഞു.
മുക്കം മുഹമ്മദിന്റെ കളികള്‍ മന്ത്രി എകെ ശശീന്ദ്രനെ ഒഴിവാക്കാന്‍ മാത്രമെന്നും ആരോപണമുണ്ട്. എന്നാല്‍ അതേസമയം എകെ ശശീന്ദ്രന്‍ മാറണം എന്ന നിലപാടില്‍ മുക്കം മുഹമ്മദ് ഉറച്ചു നില്‍ക്കുകയാണ്.






