കോമാളി എന്ന പ്രയോഗം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മനോവിഷമമുണ്ടാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു: തോമസ് ഐസക്

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ലക്ഷ്യമിട്ട് നടത്തിയ കോമാളിയെന്ന പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. കോമാളി എന്ന പ്രയോഗത്തില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിക്ക് മനോവിഷമം ഉണ്ടായെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയമികവിനെക്കുറിച്ച് മോശം പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്ന് തോമസ് ഐസക് വിശദീകരിച്ചു. തന്റെ വിമര്‍ശനം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാലക്കാട് എല്‍ഡിഎഫ് ഡീലെന്ന ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കോമാളി എന്ന പ്രയോഗം നടത്തിയത്. അത് രാഷ്ട്രീയ വിമര്‍ശനമായിരുന്നു. പലസ്തീനിലും മറ്റും പ്രശ്‌നം നടക്കുമ്പോള്‍ നമ്മള്‍ പ്രതിഷേധിക്കുന്നതെന്തിനാ എന്ന് ചോദിക്കുന്ന നിലപാടില്ലായ്മയെയാണ് രാഷ്ട്രീയമായി വിമര്‍ശിച്ചത്. തോമസ് ഐസക് പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള അച്ചാരമൊന്നും തങ്ങള്‍ വാങ്ങിച്ചിട്ടില്ലെന്നും പാലക്കാട് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇന്ന് രമേശ് പിഷാരടി മറുപടി പറഞ്ഞിരുന്നു. എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പിഷാരടി ചോദിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് ഒപ്പം പറയാനായി അനാവശ്യ ചര്‍ച്ചകളും പ്രതികരണങ്ങളും നടത്താന്‍ താനില്ല. തനിക്ക് സംസ്‌കാരമുണ്ടെന്നും അത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും രമേശ് പിഷാരടി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Posts

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ
  • March 23, 2026

ബേപ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് UDF സ്ഥാനാർത്ഥി പി വി അൻവർ. ഗവൺമെന്റ് കോളേജും, കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുത്തി മോട്ടോർ…

Continue reading
മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
  • March 23, 2026

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് റെക്കോർഡ് വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം ഇല്ല. ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദം. കേരളത്തിൽ ആരോഗ്യ മേഖല ശോച്യാവസ്ഥയിൽ. ആരോഗ്യ മേഖലയിൽ പോസ്റ്റിങ്ങ്‌…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു